കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ ബ്ലാവനയിൽ റേഷൻകട ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മൂവായിരത്തോളം ആളുകൾ അധിവസിക്കുന്ന പൂയംകുട്ടി, മണികണ്ടംചാൽ മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആവശ്യത്തിന് റേഷൻകടകൾ ഇല്ലാത്തതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്.