കൊച്ചി: എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കൊവിഡ് പരിശോധന ക്യാമ്പ് ഡോ.ശ്രീപ്രിയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ജെ.ജോർജ്,ഭാരവാഹികളായ കെ.എ.നൗഷാദ്,കെ.എച്ച്.ഹക്കിം,കെ.കെ.അഷ്റഫ്, എന്നിവർ സംസാരിച്ചു. 225 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കി. ഒരാൾ പോസിറ്റീവായി.