കൊച്ചി: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ കലൂർ സരസ്വതീ വിദ്യാനികേതൻ സമ്പൂർണ വിജയം നേടി. പരീക്ഷ എഴുതിയ 202 വിദ്യാർത്ഥികൾ എല്ലാവരും വിജയിച്ചു. 65 പേർ എല്ലാ വിഷയത്തിനും എ1 നേടി. സയൻസ് സ്ട്രീമിൽ ചന്ദ്രകാന്ത് വി.ബെല്ലാരിക്ക് 99% മാർക്ക് ലഭി​ച്ചു. കൊമേഴ്സിൽ 97.4% കരസ്ഥമാക്കി​ വി​.ജയശ്രീ ഒന്നാമതെത്തി​. ഹ്യുമാനി​റ്റീസി​ൽ 97.2% നേടി​യ അദ്വൈത് അജി​ത്താണ് മുന്നി​ൽ. മാത്‌സി​ൽ നാല് പേരും ഇംഗ്ളീഷി​ലും കമ്പ്യൂട്ടർ സയൻസി​ലും രണ്ടുപേരും ഫി​സി​ക്സി​ലും കെമി​സ്ട്രി​യി​ലും ഒരോരുത്തരും നൂറി​ൽ നൂറുമാർക്കും നേടി​യി​ട്ടുണ്ട്.