fg

കൊച്ചി: ജില്ലയിലെ 96 തദ്ദേശ സ്ഥാപനങ്ങളിൽ 69 ഉം കൊവിഡ് ടെസ്റ്റ് പോസിറ്രിവിറ്റി നിരക്ക് (ടി.പി.ആർ) 10 ശതമാനത്തിന് മുകളിലുള്ള സി, ഡി വിഭാഗങ്ങളിൽ. മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളും 26 ഗ്രാമപഞ്ചായത്തുകളും ടി.പി.ആർ 15 ശതമാനത്തിന് മുകളിലുള്ള 'ഡി' കാറ്റഗറിയിലാണ്. കൊച്ചി കോർപ്പറേഷനും ആലുവ, അങ്കമാലി, കൂത്താട്ടുകളും, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, പെരുമ്പാവൂർ, തൃക്കാക്കര മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 41 തദ്ദേശസ്ഥാപനങ്ങൾ നിരക്ക് 10 മുതൽ 15 വരെയുള്ള സി. കാറ്റഗറിയിലുമാണ്.

ഏലൂർ, കളമശേരി, പിറവം മുനിസിപ്പാലിറ്റികളും ഐക്കരനാട്, ചിറ്റാറ്റുകര, എടയ്ക്കാട്ടുവയൽ, ഇലഞ്ഞി, ഏഴിക്കര, കടമക്കുടി, കല്ലൂർക്കാട്, കുമ്പളങ്ങി, കുന്നത്തുനാട്, മാറാടി, മുടക്കുഴ, മുളവുകാട്, നെടുമ്പാശേരി, രാമമംഗലം, ശ്രീമൂലനഗരം, തിരുമാറാടി, വടവുകോട് പുത്തൻകുരിശ്, വാളകം പഞ്ചായത്തുകളൽ താരതമ്യേന സ്ഥിതി ശാന്തമാണ്. ഇവിടങ്ങളിൽ നിരക്ക് 10 ശതമാനത്തിൽ താഴെയാണ്. ആമ്പല്ലൂർ, അയ്യമ്പുഴ, പാലക്കുഴ, പൂതൃക്ക, പോത്താനിക്കാട് പഞ്ചായത്തുകളിൽ നിരക്ക് 5 ശതമാനത്തിലും താഴെയുള്ള എ കാറ്റഗറിയിലാണ്. അയ്യമ്പുഴയിൽ കഴിഞ്ഞ 4 ആഴ്ചയായും പൂതൃക്ക 3 ആഴ്ചയായും ടി.പി.ആർ. 5 ശതമാനത്തിൽ താഴെ നിലനിറുത്തിവരികയാണ്.

 സി. കാറ്റഗറി (ഉയർന്ന വ്യാപനം) പഞ്ചായത്തുകൾ

കോട്ടപ്പടി, കോട്ടുവള്ളി, കുമ്പളം, കുട്ടമ്പുഴ, കുഴുപ്പള്ളി, മനീട്, മഞ്ഞല്ലൂർ, മഞ്ഞപ്ര, മുളഞ്ഞുരുത്തി, നായരമ്പലം, ഞാറയ്ക്കൽ, പൈങ്ങോട്ടൂർ, പള്ളിപ്പുറം, പാമ്പാക്കുട, പാറക്കടവ്, പിണ്ടിമന, പുത്തൻവേലിക്കര, തുറവൂർ, ഉദയംപേരൂർ, വരാപ്പുഴ, വെങ്ങോല.

 ഡി. കാറ്റഗറി (തീവ്രവ്യാപനം) പഞ്ചായത്തുകൾ

അശമന്നൂർ, ആവോലി, അയവന, ചേന്ദമംഗലം, ചെങ്ങമനാട്, ചോറ്റാനിക്കര, എടത്തല, എളങ്കുന്നപ്പുഴ, കാലടി, കാഞ്ഞൂർ, കറുകുറ്റി, കരുമാല്ലൂർ, കൂവപ്പടി, കുന്നുകര, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, മൂക്കന്നൂർ, നെല്ലിക്കുഴി, ഒക്കൽ, പല്ലാരിമംഗലം, പായിപ്ര, തിരുവാണിയൂർ, വടക്കേക്കര, വാരപ്പെട്ടി, വാഴക്കുളം, വേങ്ങൂർ.

 വ്യാപനം കൂടി, മുക്തി കുറഞ്ഞു

ജില്ലയിൽ ഈമാസം 1ന് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12718 ആയിരുന്നത് ഇന്നലെ 19,910 ആയി ഉയർന്നു. ജൂൺ തുടക്കത്തിൽ 30,712 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ജൂൺ 30ന് 12,571 ആയി കുറഞ്ഞു. ജൂലായ് മദ്ധ്യത്തോടെ സ്ഥിതി വീണ്ടും വഷളായി.

ജൂലായിലെ സ്ഥിതി

 പോസിറ്റീവ് കേസുകൾ......46977

 രോഗമുക്തി നേടിയവർ ....................38149

 ഇന്നലെ രോഗം ബാധിച്ചവർ.......................2306

 ഇന്നലെ മുക്തിനേടിയർ.........................................1599

 ചികിത്സയിലുള്ളവർ ..........................20599

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്............................................. 13.1 ശതമാനം

തദ്ദേശസ്ഥാപനങ്ങൾ

കാറ്റഗറി (എ )............................. 05

കാറ്റഗറി (ബി )............................. 22

കാറ്റഗറി (സി )............................ 41

കാറ്റഗറി (ഡി )............................. 28