കൊച്ചി: നുവാൽസിലെ ഗവേഷണ പദ്ധതിയിലേക്ക് അഖിലേന്ത്യ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടി ഡോ. അംബേദ്കർ നിയമ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എൻ.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ്ചാൻസലർ പ്രൊഫ. ഡോ. കെ.സി. സണ്ണി അദ്ധ്യക്ഷനായി. ഡോ. അമ്പിളി. പി, ഡോ. സന്ദീപ് എം.എൻ, ഡോ. അപർണ ശ്രീകുമാർ, ധർമശാസ്ത്ര ദേശീയ നിയമ സർവകലാശാലയിലെ ഡോ. ശില്പ ജയിൻ, ചെന്നൈ അംബേദ്കർ ഗവൺമെൻറ് ലാ കോളേജിലെ ഡോ. വി. ശ്യാം, സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് കേരളയിലെ ഡോ. ഗിരീഷ് കുമാർ ജെ, മഹാത്മാഗാന്ധി സർവകലാശാലയിലെ ഡോ. രാജേഷ് എ.പി, ഡോ. ജാസ്മിൻ അലക്‌സ് എന്നിവർ ഗവേഷണത്തിന് മേൽനോട്ടം വഹിക്കും.