കൊച്ചി: ഒാരോ മേഖല തിരിച്ച് നഗരത്തിലെ തെരുവു കച്ചവടക്കാരുടെ പട്ടിക ആഗസ്റ്റ് 12 നകം പ്രസിദ്ധീകരിക്കാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി നിർദ്ദേശം നൽകി. ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ആവണമിതെന്നും ജസ്റ്റിസ് എ.ക. ജയശങ്കരൻ നമ്പ്യാർ നിർദ്ദേശിച്ചു. വഴിയോര കച്ചവടത്തിനായി നഗരസഭ തയ്യാറാക്കുന്ന പദ്ധതി നിലവിൽ വരുന്നതോടെ തെരുവു കച്ചവടം ഇതിനനുസരിച്ചായിരിക്കണമെന്നും അനുവദനീയമല്ലാത്ത മേഖലകളിൽ ഇത്തരത്തിലുള്ള കച്ചവടം അനുവദിക്കരുതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ പുന:രധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എം. ജമാൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
കൊച്ചി നഗരസഭ 2916 കച്ചവടക്കാരുടെ പട്ടിക ഇതിനകം തയ്യാറാക്കിയെന്നും ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ഇതുടൻ സമർപ്പിക്കുമെന്നും നഗരസഭ വ്യക്തമാക്കി.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ
തെരുവു കച്ചവടക്കാരുടെ പട്ടികയിലില്ലാത്തവർ ഒരുമാസത്തിനകം ലൈസൻസിന് അപേക്ഷിക്കണം.
നഗരസഭ 15 ദിവസത്തിനകം അപേക്ഷയിൽ തീരുമാനമെടുക്കണം.
അപേക്ഷ നിരസിച്ചാൽ കച്ചവടം തുടരാനാവില്ല, ലൈസൻസില്ലാതെ കച്ചവടം അനുവദിക്കരുത്.
പഠനം പൂർത്തിയാക്കി സ്ട്രീറ്റ് വെൻഡിംഗ് പ്ളാൻ ആഗസ്റ്റ് 12 ന് അന്തിമമാക്കണം.
പ്ളാൻ നഗരസഭ അംഗീകരിച്ചു കഴിഞ്ഞാൽ ഇതനുസരിച്ച് നടപടി തുടങ്ങാം
പനമ്പിള്ളി നഗറിലും ഇതു ബാധകമാണ്.
തെരുവു കച്ചവട മേഖല കണ്ടെത്താൻ നിയോഗിച്ചിട്ടുള്ളത് കുടുംബശ്രീയെയാണെങ്കിലും
നഗരപരിധിയിൽ ഇതു നോക്കേണ്ട