കൊച്ചി: നക്ഷത്രക്കൂട്ടം കലാസാംസ്‌കാരിക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്റ്റേജ് കലാകാരന്മാർക്ക് ഓണക്കൈനീട്ടം നൽകും. ആഗസ്റ്റ് ഒന്നിന് കളമശ്ശേരി ലിറ്റിൽ ഫ്‌ളവർ എൻജിനീയറിംഗ് കോളേജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.
ആഗസ്റ്റ് 15 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ നക്ഷത്രക്കൂട്ടം ഡയറക്ടർ റോസ് മോഹൻ, പട്ടണം ഷാ, പുനലൂർ സാംബൻ, തമ്മനം ഗോപി, ഐ.ടി.ജോസഫ്, കൊച്ചിൻ മൻസൂർ, സി.ഡി.ജോസ്, സി.ഡി.പ്രിൻസ് എന്നിവർ പങ്കെടുത്തു.