കുറുപ്പംപടി: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അശമന്നൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി മെമന്റോയും കാഷ് അവാർഡും നൽകി ആദരിക്കും. അർഹരായവർ ആഗസ്റ്റ് 5ന് മുമ്പായി മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം സൊസൈറ്റിയിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് എൻ.എം. സലിം അറിയിച്ചു.