കൊച്ചി: തൊഴിൽ നഷ്ടപ്പെട്ട് വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്ര സംസ്ഥാനസർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് മുൻ എം.പി തമ്പാൻ തോമസ് ആവശ്യപ്പെട്ടു. സിംസും (സെന്റർ ഫോർ ഇന്ത്യൻ മൈഗ്രൻ സ്റ്റഡീസ്) തമ്പാൻ തോമസ് ഫൗണ്ടേഷനും ചേർന്ന് നടത്തിയ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും പ്രവാസി സംഘടനാ പ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം .യു. അഷ്‌റഫ്, കെ. കെ .ഇബ്രാഹിം കുട്ടി, ജോർജ് സ്റ്റീഫൻ , കെ .എസ്. ഹരികുമാർ, സിംസ് ഡയറക്ടർ റഫീക്ക് റാവുത്തർ, ടോമി മാത്യു എന്നിവർ സംസാരിച്ചു.