mulavoor
മുളവൂർ അറേക്കാട് ദേവീക്ഷേത്രാങ്കണത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തിയും അറേക്കാട് ദേവീ ക്ഷേത്രം മേൽശാന്തിയുമായ പി.എൻ. നാരായണൻ നമ്പൂതിരി നിർവഹിക്കുന്നു. അഭിലാഷ്, ബെസ്സി എൽദോസ്, ഒ.കെ.മുഹമ്മദ്, വി.ഡി.സിജു, എ.ജി.ബാലകൃഷ്ണൻ, എന്നിർ സമീപം

മൂവാറ്റുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് രാമംഗലം സബ്ഗ്രൂപ്പിന് കീഴിലുള്ള മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരനെൽ കൃഷിക്ക് തുടക്കം കുറിച്ചു. കരനെൽ കൃഷിയുടെ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തിയും അറേക്കാട് ദേവീ ക്ഷേത്രം മേൽശാന്തിയുമായ പി.എൻ. നാരായണൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ്, വാർഡ് മെമ്പർ ബെസ്സി എൽദോസ്, ക്ഷേത്രം ജീവനക്കാരയ ആർ.ജി. ജയരാജ്, അഭിലാഷ്, ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി വി.ഡി. സിജു, പ്രതീഷ് പ്രഭാകരൻ, മഹേഷ് പാട്ടുപ്പാളപുറത്ത്, മിദുൻ മോഹൻ, എ.ആർ.ഹരി, എ.കെ.വിജയൻ, പി.എൻ.ഷാജി, പി.കെ.സുരേഷ്, ചന്ദ്രൻ കുന്നുംപുറത്ത്, ശോഭന സത്യവാൻ, ആതിര സനൂബ് എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിനോട് ചേർന്നുള്ള വർഷങ്ങളായി തരിശായി കിടന്ന അരയേക്കർ സ്ഥലത്ത് ചോതി ഇനത്തിൽ പെട്ട വിത്താണ് വിതച്ചത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, പായിപ്ര കൃഷി ഓഫീസർ എം.ബി.രശ്മി എന്നിവരുടെ മേൽനോട്ടത്തിൽ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളാണ് നെൽ കൃഷിക്ക് നേതൃത്വം നൽകുന്നത്.