ഇന്നലെ രാത്രി കാർ ഇടിച്ച് തകർന്ന കാലടി പാലത്തിൻ്റെ കൈവരികൾ
കാലടി: കാലടി പാലത്തിന്റെ ഇടതു കൈവരി വാഹനമിടിച്ചു തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഇടതു വശത്തെ കൈവരിയുടെ രണ്ടു കാലുകൾ അടിഭാഗം ചേർന്ന് ഒടിഞ്ഞ് പുഴയിലേക്ക് ചരിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഏകദേശം 15 അടിയോളം നീളത്തിൽ കൈവരികൾ തകർന്നു.