heath
ശ്രീമൂലനഗരം പഞ്ചായത്ത് സംഘടിപ്പിച്ച മാനസികാരോഗ്യ ക്യാമ്പ് പ്രസിഡന്റ് കെ.സി.മാർട്ടിൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി:ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മാനസിക ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ ഉദ്ഘാടനം ചെയ്തു. മൂന്നുമാസം ക്യാമ്പ് സംഘടിപ്പിക്കുമെന്നും ക്യാമ്പ് വഴി മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി അവർക്ക് എല്ലാവിധ ചികിത്സ സഹായങ്ങളും സൗജന്യമായി നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.

കെ .പി .അനൂപ്,മീന വേലായുധൻ,ഡോ.ബിജിത, സൈക്യാട്രി നോഡൽ ഓഫീസർ ഡോ.സൗമ്യ, ഡിസ്ട്രിക്റ്റ് മെന്റൽ ഹെൽത്ത് പ്രോഗ്രാം മെഡിക്കൽ ഓഫീസർ ഡോ. ഐശ്വര്യ ,പ്രോഗ്രാം ഓഫീസർ വിജിൻ എം എസ്, സൈക്യാട്രിക് സോഷ്യൽ വർക്കർ സ്മിനു,സ്റ്റാഫ് നഴ്സ് കലേഷ് എന്നിവർ പങ്കെടുത്തു.