കൊച്ചി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സും എറണാകുളം മാർക്കറ്റ് സ്റ്റാൾ അസോസിയേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി എറണാകുളം മാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 330 പേർ പങ്കെടുത്തു. ഒരാൾ പോസിറ്റീവായെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അറിയിച്ചു.