sndp
ദേവസ്വം ബോർഡിന്റെ ജാതിവിവേചനത്തിനെതിരെ എസ്.എൻ.ഡി.പി വൈദിക യോഗത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ശ്രീകുമാര ഭജനക്ഷേത്രാങ്കണത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു.

മൂവാറ്റുപുഴ: ദേവസ്വം ബോർഡിന്റെ ജാതിവിവേചനത്തിനെതിരെ എസ്.എൻ.ഡി.പി വൈദികയോഗത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ശ്രീകുമാര ഭജനക്ഷേത്രാങ്കണത്തിൽ പ്രതിഷേധയോഗം നടത്തി. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈദികയോഗം പ്രസിഡന്റ് എം.ജി. രാജേഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈദികയോഗം വൈസ് പ്രസിഡന്റ് രമേഷ് ശാന്തി, അംഗങ്ങളായ മനോജ്ശാന്തി, സന്തോഷ് ശാന്തി, വിഷ്ണുശാന്തി, അക്ഷയ് ശാന്തി, മിഥുൻ ശാന്തി എന്നിവർ സംസാരിച്ചു. ശ്രീകോവിലിന് അയിത്തം കല്പിക്കുന്ന ദേവസ്വം ബോർഡിന്റെ തീരുമാനം പുനപ്പരിശോധിച്ച് മേൽശാന്തി നിയമനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി.