കളമശേരി: ഫാക്ട് സ്പോർട്സ് അസോസിയേഷനും ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബും ചേർന്ന് "ഫാക്ട് ഒളിമ്പിക് ക്വിസ്" മത്സരം നടത്തുന്നു. ഓഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 1 ന് ഉദ്യോഗമണ്ഡൽ ക്ലബ്ബിലാണ് മത്സരം. ഒളിമ്പിക് ഗെയിംസും അതിനോട് ചേർന്ന കാര്യങ്ങളുമാണ് മത്സര വിഷയം. ഒന്നാം സമ്മാനം 7500 രൂപയും മെമന്റോയും. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446335304, 9496278104 , fsa@factltd.com