പറവൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പ്രഖ്യാപിച്ച ഗുരുകാരുണ്യം പദ്ധതിയിൽ പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ പറവൂർ ചൈതന്യ ആശുപത്രിയുടെ സഹകരണത്തോടെ കൊവിഷീൽഡ് മെഗാവാക്സിനേഷൻക്യാമ്പ് നടത്തുന്നു. യൂണിയന്റെ കീഴിൽ വരുന്ന പ്രദേശത്തുള്ളവർക്കും യൂണിയന്റെ കീഴിലുള്ള കെടാമംഗലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾക്കും ക്യാമ്പിൽ വാക്സിനേഷൻ ലഭിക്കും. പൊതുവിഭാഗത്തിൽ ആദ്യം രജിസ്റ്രർ ചെയ്യുന്ന 1500 പേർക്കാണ് വാക്സിൻ നൽകുന്നത്. പതിനെട്ട് വയസിനുമുകളിലുള്ള എല്ലാവർക്കും ആദ്യഡോസും ആദ്യഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാമത്തെ ഡോസും നൽകും. ഡോസിന് പൊതുവിഭാഗത്തിന് 500 രൂപയും കോളേജ് വിദ്യാർത്ഥികൾക്ക് 300 രൂപയുമാണ് നിരക്ക്. ഇന്നുമുതൽ പ്രദേശത്തെ ശാഖാ ഭാരവാഹികൾ മുഖേനയോ യൂണിയൻ ഭാരവാഹികളുടെ ഫോൺ നമ്പറിലോ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9562221131, 9388882064, 9847297290.