പറവൂർ: ഓണത്തോടനുബന്ധിച്ച് പറവൂർ സഹകരണ ബാങ്ക് അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള 40,000 രൂപ ഉത്സവകാല വായ്പയുടെ വിതരണം ആഗസ്റ്റ് രണ്ടിന് തുടങ്ങും. കൈത്തറി നാടിന്റെ കൈത്തിരി പദ്ധതിയിൽ 1000 രൂപയുടെ വായ്പാകൂപ്പൺ ഉപയോഗിച്ച് 1900 രൂപയുടെ കൈത്തറി വസ്ത്രങ്ങൾ വാങ്ങാനാവും. ഏഴുശതമാനം പലിശനിരക്കിൽ സ്വർണപ്പണയ വായ്പയും നൽകുമെന്ന് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു.