ചോറ്റാനിക്കര: റോഡരികിൽ പ്ളാസ്റ്റിക് മാലിന്യം തള്ളിയ സൂപ്പർ മാർക്കറ്റിനെതിരെ നടപടി. കോട്ടയത്തുപാറ ബൈപാസ്സിൽ ചാക്കുകളിലാക്കിയ നിലയിൽ കണ്ടെത്തിയ മാലിന്യം ഹരിത കർമ്മ സേന പരിശോധിച്ചപ്പോഴാണ് ചോറ്റാനിക്കരയിലെ സൂപ്പർ മാർക്കറ്റിലെയാണെന്ന് തിരിച്ചറിഞ്ഞത്. ഇവർ പഞ്ചായത്തിനു നൽകിയ പരാതിയെത്തുടർന്ന് പ്രസിഡന്റ് എം.ആർ രാജേഷിന്റെ നേതൃത്വത്തിൽ മാലിന്യം തിരികെ സൂപ്പർ മാർക്കറ്റിൽ എത്തിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.