മൂവാറ്റുപുഴ: കാലാമ്പൂ‌ർ വിജയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആയവന പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ മെഗാ ആന്റിജൻ ടെസ്റ്റ്‌ നടത്തി. വാർഡ് മെമ്പർ ഉഷ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു, ഡോ. ശിവപ്രിയ, ഷൈല മോഹൻലാൽ എന്നിവർ സംസാരിച്ചു. നഴ്‌സ് മിനി, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ജലീൽ, ഉഷ, സുനിൽ, സാജു, ലൈബ്രേറിയൻ ബിനു സി.എച്ച് , ചാരിറ്റി പ്രവർത്തകരായ സെയ്ത്, ജിതിൽ, ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.