കുറുപ്പംപടി : വിദ്യാഭ്യാസവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുടക്കുഴ തുരുത്തിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു.പി.എം വർഗീസ്, അനാമിക ശിവൻ, സാലി ബിജോയ് ,ബിജു കുരിയൻ, വി.ബി.ബെറിൻ, ബേബി.വി.വി. എന്നിവർ പ്രസംഗിച്ചു.