പറവൂർ: പറവൂർ ഈഴവ സമാജത്തിന്റെ കീഴിലുള്ള പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു പരീക്ഷയിൽ ചരിത്ര വിജയം. പരീക്ഷയെഴുതിയ 304 വിദ്യാർത്ഥികളിൽ 302 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. രണ്ടുപേർക്ക് എല്ലാ വിഷയത്തിലും മുഴുവൻ മാർക്കും 82 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസും ലഭിച്ചു. കൊമേഴ്സ് വിഷയത്തിൽ നൂറു ശതമാനമാണ് വിജയം. സയൻസിൽ 99.2 ശതമാനവും ഹ്യുമാനിറ്റീസിൽ 98.4 ശതമാനവുമാണ് വിജയം. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനമായിരുന്നു വിജയം.