diya
ദിയ സൂസൻ തലക്കാവിൽ

ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ സി.ബി.എസ്.ഇ 12 -ാം ക്ളാസ് പരീക്ഷയിൽ ഇക്കുറിയും നൂറുമേനി വിജയം. ആകെയുള്ള 30 കുട്ടികളിൽ 17 പേരും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. മൂന്നുപേർ ഒഴികെ എല്ലാവർക്കും ഡിസ്റ്റിംഗഷനുണ്ട്. നാലു പേർക്ക് എല്ലാ വിഷയത്തിലും എ വൺ ലഭിച്ചു. 484 മാർക്ക് നേടിയ ദിയ സൂസൻ തലക്കാവിൽ സ്‌കൂൾ ടോപ്പറായി. ദിയ സൂസൻ തലക്കാവിൽ, പ്രണിത രമേശ്, രമ്യ ആർ. പ്രഭു, എച്ച്. ഗൗരിലക്ഷ്മി എന്നിവർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു.

ക്രസന്റ് സ്കൂളിനും നൂറുമേനി

തോട്ടുമുഖം ക്രസന്റ് പബ്ളിക്ക് സ്കൂളിലും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 37 പേരും വിജയികളായി. 34 പേർക്കും ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. മൂന്നുപേർക്ക് ഫസ്റ്റ് ക്ളാസ് ലഭിച്ചു.