maneesh
പ്രതി മനീഷ്

ആലുവ: വീട് കുത്തിത്തുറന്ന് മൂന്നുപവന്റെ സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതിയെ എടത്തല പൊലീസ് അറസ്റ്റുചെയ്തു. ഈരാറ്റുപേട്ട അരുവിത്തറ അയ്യപ്പൻ തട്ടേൽ വീട്ടിൽ മനീഷാണ് (37) അറസ്റ്റിലായത്. എടത്തലയിലെ പേങ്ങാട്ടുശേരിയിലുള്ള വീട്ടിൽനിന്നായിരുന്നു മോഷണം. നിരവധി കേസിലെ പ്രതിയാണ്. എടത്തല ഇൻസ്‌പെക്ടർ പി.ജെ. നോബിളിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.