ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ
സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പ്രവേശന നടപടികൾ പൂർണമായും ഓൺലൈനായിയിരിക്കും. എൻ.സി.സി./എൻ.എസ്.എസ്./ വിമുക്തഭടൻ എന്നീ വിഭാഗങ്ങൾക്കുള്ള ബോണസ് മാർക്ക് ലഭിക്കുന്നതിനായുള്ള സാക്ഷ്യപത്രങ്ങൾ, പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർ, ഒ.ഇ.സി., എസ്.ഇ.ബി.സി. എന്നീ വിഭാഗക്കാർ, മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്നീ വിഭാഗങ്ങളിലെ സംവരണത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം
കോളേജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പ്രത്യേകമായി അപേക്ഷിക്കണം. ഇതിനായി ക്യാപ്പ് വെബ് സൈറ്റിലെ ഐ.പി. ക്യാപ്പിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. കോളേജ്‌പ്രോഗ്രാം വിശദാംശങ്ങളും സീറ്റ് ലഭ്യതയും മറ്റ് അനുബന്ധ വിവരങ്ങളും ഐ.പി. ക്യാപ് വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷഫലം
ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്/പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേഷണൻസ്) (201921 അഡ്മിഷൻ സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി.) സ്‌പെഷൽ സപ്ലിമെന്ററി (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷ തീയതി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ സപ്ലിമെന്ററി 2015ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ആഗസ്റ്റ് 16 വരെയും 525 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ ആഗസ്റ്റ് 18 വരെയും അപേക്ഷിക്കാം.
പരീക്ഷ തീയതി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് 2017 അഡ്മിഷൻ മുതൽ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 525 രൂപ പിഴയോടെ ആഗസ്റ്റ് 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ആഗസ്റ്റ് 12 വരെയും അപേക്ഷിക്കാം.