വൈപ്പിൻ: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങളിൽ ജാതിവ്യവസ്ഥ ഒഴിവാക്കി താന്ത്രിക പൂജാവിധികളിൽ പ്രാവീണ്യമുള്ള യോഗ്യരായവർക്ക് അവസരം നൽകണമെന്നും കോടതിവിധി നടപ്പാക്കണമെന്നും ദേവസ്വം ബോർഡിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി വൈദികയോഗം വൈപ്പിൻ യൂണിയൻ ചെറായി ഗൗരീശ്വരത്ത് നാമജപ പ്രതിഷേധം നടത്തി. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി, കൗൺസിലർ സി.കെ. ഗോപാലകൃഷ്ണൻ, വൈദികയോഗം പ്രസിഡന്റ് എം.ജി. രാമചന്ദ്രൻശാന്തി, സെക്രട്ടറി വി.എസ്. സനീഷ് ശാന്തി, ആചാര്യൻ സത്യപാലൻ തന്ത്രി എന്നിവർ പ്രസംഗിച്ചു.