ആലുവ: മുപ്പത്തടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി പി. രാജീവ് നിർവഹിക്കും. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ആശയങ്ങൾ വികസിപ്പിച്ച് പ്രവർത്തന മാതൃകകൾ സൃഷ്ടിക്കുന്നതാണ് ലാബിന്റെ ലക്ഷ്യം. ലാബിനുള്ള കെട്ടിടം സുഡ് കെമി കമ്പനിയും ഷിപ്പ് യാർഡും സംയുക്തമായി നിർമ്മിച്ചുനൽകി.