1
പള്ളുരുത്തിയിൽ നടന്ന പ്രതിഷേധ സമരം

പള്ളുരുത്തി: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഫണ്ട് തിരിമറി നടത്തുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടേയും സാമൂഹ്യനീതി കർമ്മസമിതിയുടേയും നേതൃത്വത്തിൽ പള്ളുരുത്തിയിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്.സുധീർ മുഖ്യ പ്രാസംഗികനായി. പി.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. കെ.പി.എം.എസ് കൊച്ചി താലൂക്ക് അദ്ധ്യക്ഷൻ ഉദ്ഘാടനം ചെയ്തു. പി.വി.ജയകുമാർ, വേണു കെ.ജി.പിള്ള, ടി.പി.പത്മനാഭ ൻ , എ.കെ.അജയകുമാർ , എം.എച്ച്.ഭഗവത് സിംഗ്, മധു വരമ്പത്ത് എന്നിവർ പ്രസംഗിച്ചു.