കൊച്ചി: ശബരിമലയിലെ മേൽശാന്തി നിയമനങ്ങളിൽ ദേവസ്വം ബോർഡിന്റെ ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ വൈദിക യോഗം കണയന്നൂർ താലൂക്ക് യൂണിയൻ എറണാകുളം ശിവക്ഷേത്രത്തിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു.

എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സെക്രട്ടറി എം.ഡി. അഭിലാഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വൈദികയോഗം യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ ശാന്തി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് ശാന്തി, സന്തോഷ് ശാന്തി, ജോഷി ശാന്തി, സജീവൻ ശാന്തി, മുരളി ശാന്തി, ലിജു ശാന്തി, സുമേഷ് ശാന്തി, ജഗദീശൻ ശാന്തി, സനീഷ് ശാന്തി, ശ്യാം ശാന്തി എന്നിവർ പ്രസംഗിച്ചു.