തോപ്പുംപടി: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പനയപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കപ്പലണ്ടിമുക്ക് ജംഗ്‌ഷനിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പി. എം. അസ്‌ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എം. റഹിം ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം എം. എ. മുഹമ്മദ്ദാലി, ബ്ലോക്ക് ഭാരവാഹികളായ, ഹസിം ഹംസ, പി. എം. നാസർ, അഡ്വ. ഹസീബ് ഹസൻ, അഫ്സൽ അലി, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്കർ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ, ടി. കെ. അനസ്, സി. എം. നവാബ്, കെ. എച്ച്. താജു എന്നിവർ പങ്കെടുത്തു. എം.ആർ.ഷഹീർ സ്വാഗതവും മുജീബ് കൊച്ചങ്ങാടി നന്ദിയും പറഞ്ഞു.