തൃപ്പൂണിത്തുറ: നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള തണ്ണീർച്ചാൽ പാർക്കും, മേക്കര പാർക്കും എടുത്തു നടത്തുന്ന കോൺട്രാക്ടർമാർ അടവിൽ കിസ്ത് 36 ലക്ഷം രൂപയോളം വീഴ്ച വരുത്തിയത് ചട്ടവിരുദ്ധമായി എഴുതിത്തള്ളുന്നതിന് വേണ്ടിയുള്ള ഭരണകക്ഷി ശുപാർശയ്ക്കെതിരെ ബി.ജെ.പി അംഗങ്ങൾ യോഗത്തിൽ ബഹളം വച്ചു. വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. 1998 ലെ കിസ്ത് ഇളവ് ചട്ടം 5 പ്രകാരം മുഴുവൻ കിസ്തും അടച്ചതിനു ശേഷം മാത്രമേ ഇളവുകൾക്ക് അർഹതയുള്ളൂ. ഇതിന് ഗവൺമെന്റിന്റെ മുൻകൂർ അനുമതി ആവശ്യമാണ് ഈ ചട്ടങ്ങൾ മറികടന്നു കൊണ്ടാണ് കൗൺസിലിൽ വിഷയം അവതരിപ്പിക്കപ്പെട്ടത്.