ആലുവ: മുസ്ലിം യൂത്ത് ലീഗ് ആലുവ ജില്ല ആശുപത്രിയിൽ നിയോജകമണ്ഡലം കമ്മിറ്റി രക്തദാനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. നാദിർഷ ഉദ്ഘാടനം ചെയ്തു. ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഷജീർ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിന്നാസ് കുന്നത്തേരി, സുഫീർ ഹുസൈൻ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എച്ച്. അസ്ഹർ, സി.എം. അബ്ദുൽ ഷുക്കൂർ, കെ.എച്ച്. ഷാജഹാൻ, റഷീദ് കരിപ്പായി, സംജാദ് കുറ്റായി, ഷിഹാബ് ചേറോത്ത്, കെ.എസ്. ജഫൽ, പി.എ. ഷമീർ, അനസ് നടുപ്പറമ്പൻ, ജംഷീർ ഉസ്മാൻ, അൻസാർ ഗ്രാന്റ്, സാനിഫ് അലി എന്നിവർ രക്തദാനം നടത്തി.