മൂവാറ്റുപുഴ : കൊവിഡ്-19 വ്യാപകമായതിനെ തുടർന്ന് രോഗബാധിരതരെ കണ്ടെത്തുന്നതിനായി നഗരപരിധിയിൽ താമസിക്കുന്നവർക്ക് കൊവിഡ് പരിശോധന ക്യാമ്പ് നടത്തി. മൂവാറ്റുപുഴ മാർക്കറ്റിന് സമീപമുള്ള സെൻട്രൽ ജുമാ മസ്ജിദ് ഒാഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിനിബിജു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതിഅദ്ധ്യക്ഷൻ പി.എം.അബ്ദുൾ സലാം, പൊതുമരാമത്ത് സ്ഥിരം സമതി അദ്ധ്യക്ഷ നിസഅഷറഫ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ എന്നിവർ സംസാരിച്ചു. പരിശോധനയിൽ കച്ചവടക്കാർ, തൊഴിലാളികൾ, ഓട്ടോ - ടാക്സി ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.