കൊച്ചി: നിയമസഭ കൈയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിനെതിരായ സുപ്രീംകോടതി നടപടി കണക്കിലെടുത്ത് മന്ത്രി വി. ശിവൻകുട്ടിയും കെ.ടി. ജലീൽ എം.എൽ.എയും സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് (ഐ) എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ. വി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആന്റണി പുളിക്കൻ, റെക്‌സി സ്റ്റാൻലി, ദാസൻ, ഫെലിക്‌സ് ഫ്രാൻസിസ്, റോസി സ്റ്റാൻലി, നിർമല ദേവി എന്നിവർ നേതൃത്വം നൽകി.