intuc
കേരള മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടത്തിയ പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, ടാക്സി നിരക്ക് വർദ്ധിപ്പിക്കുക ,ക്ഷേമനിധി കൊവിഡ് ആനുകൂല്യം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രതിഷേധ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം ഏലിയാസ് ധർണ ഉദ്ഘാടനം ചെയ്തു.

പി.എ. അബ്ദുൾ ജബാർ അദ്ധ്യക്ഷത വഹിച്ചു. ഹനീഫ രണ്ടാർ ,കെ.എ. അബ്ദുൾ സലാം,കെ.എം. പരീത്, പി.എം. സലിം, ബിജു പുളിക്കൻ. മജീദ് എന്നിവർ സംസാരിച്ചു.