തൃക്കാക്കര: ജില്ലയിലെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജില്ലാ ആസ്ഥാനമായ കാക്കനാട് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിവാദ്യം സ്വീകരിക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ചടങ്ങിൽ പ്രവേശനമില്ല. ഒരുക്കങ്ങൾ എ.ഡി.എം എസ്. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. കൊച്ചി സിറ്റി എ.ആർ ക്യാമ്പ് കമാൻഡന്റ് കെ. സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇൻചാർജ് കെ.കെ ജയകുമാർ, ഹുസൂർ ശിരസ്തിദാർ ജോർജ് ജോസഫ്, കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.