ചോറ്റാനിക്കര: നാട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് പിടികൂടാൻ എത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സഹോദരന്മാരായ യുവാക്കളെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാങ്കുളം കുറ്റേഴത്ത് നിജോ ജോർജ് (30), സഹോദരൻ ജോജി ജോർജ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
വെണ്ണിക്കുളത്ത് ഇന്നലെ വൈകിട്ട് ലഹരിയിലായിരുന്ന യുവാക്കൾ നാട്ടുകാരുമായി വഴക്കുണ്ടാക്കുന്നതായി അറിഞ്ഞാണ് പൊലീസ് അവിടെ എത്തിയത്. പൊലീസ് സംഘത്തെ കണ്ട യുവാക്കൾ അവരോടു കയർക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ സി.ഐ ഉൾപ്പെടെയുള്ള പൊലിസുകാരെയും ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
|