pooja

കൊച്ചി: മാനസയ്ക്കൊപ്പം കഴി‌ഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ആലപ്പുഴ അരൂ‌ർ സ്വദേശിനിയായ പൂജ താമസിക്കാൻ വാടകവീട്ടിൽ എത്തിയത്. പൂജയുടെ ഹൗസ് സ‌ർജൻസി അടുത്തിടെയാണ് ആരംഭിച്ചത്. തമാശകൾ പറഞ്ഞ് ചിരിച്ചും ഒന്നിച്ച് ഭക്ഷണം കഴിച്ചുമിരുന്ന സുഹൃത്ത് പൊടുന്നനെ കൊല്ലപ്പെട്ട അമ്പരപ്പിലും സങ്കടത്തിലുമാണ് പൂജ. പൂജയുടെ സഹോദരൻ സ്ഥലത്ത് എത്തിയിട്ടുണ്ട്.

മാനസ നേരത്തെ ഹോസ്റ്രലിലാണ് താമസിച്ചിരുന്നത്. ഹൗസ് സ‌ർജൻസി ആരംഭിച്ചതോടെയാണ് സുഹൃത്തുക്കൾക്കൊപ്പം വാടക വീട്ടിലേക്ക് മാറിയത്. ഹൗസ് സ‌ർജൻസി പൂ‌ർത്തിയാകാൻ ഒന്നര മാസം ശേഷിക്കെയാണ് ദാരുണാന്ത്യം.