കൊച്ചി: രവിപുരം ഡിവിഷനിലെ 16 വിദ്യാർത്ഥികൾക്ക് കൗൺസിലർ എസ്.ശശികലയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. രവിപുരം പൗരസമിതി ഹാളിൽ നടന്ന ചടങ്ങ് സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. കനേഡിയൻ കൊച്ചിൻ ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഡോ .ദേവീദാസ് വെള്ളോടി , മുൻ കൗൺസിലർ രമ, സജീബ് കോയ, സജീഷ് ജോസഫ്, അരുൺ കുമാർ എന്നിവർ പങ്കെടുത്തു.