പിറവം: വെളിയനാട് ചിന്മയ വിശ്വ വിദ്യാപീഠം എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ 7 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ആരംഭിച്ച അടിസ്ഥാന നൈപുണ്യ വികസന ക്ലാസുകളുടെ ഉദ്ഘാടനം യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ നിർവഹിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നാഗരാജ്. കെ.നീർച്ചൽ, വാർഡ് മെബർ എം. ആശിഷ്, ബ്രഹ്മചാരി സുധീർ ചൈതന്യ, പ്രൊ: സി. കെ. ബിന്ദു എന്നിവർ പങ്കെടുത്തു.