kanji
വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ ഔഷധ കഞ്ഞിയുടെ വിതരണോദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത നിർവഹിക്കുന്നു.

കൊച്ചി: വെണ്ണല സർവീസ് സഹ.ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ ഔഷധ കഞ്ഞി വിതരണം ഇന്ന് അവസാനി​ക്കും.

22 ഇനം പച്ചമരുന്നുകളും ഞവര,ആശാളി, ഉലുവ,നെല്ലു കുത്തിയ അരി അടക്കം എട്ടിനം ധാന്യങ്ങളും ചേർത്താണ് മരുന്നു കഞ്ഞി തയ്യാറാക്കിയത്. വിതരണോദ്ഘാടനം എറണാകുളം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. ഡോ.മഹേഷ് കോളാപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ എസ്.മോഹൻദാസ്, രജനികുഞ്ഞപ്പൻ,ആശാകലേഷ്, വത്സല പവിത്രൻ,ബാങ്ക് അസി.സെക്രട്ടറി ടി.എസ്.ഹരി,പി.ആർ.പ്രദീപ് എന്നിവർ സംസാരിച്ചു.