അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഫിസാറ്റ് ബിസിനസ് സ്കൂൾ ഒരുക്കിയ അന്തർ ദേശീയ സെമിനാർ സമാപിച്ചു. മഹാമാരിക്കാലത്ത് വ്യവസായികളുo സംരംഭകരും നേരിടുന്ന വെല്ലുവിളികൾ സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഫിലിപൈൻസ് ഏഷ്യൻ സ്കൂൾ ഒഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ.ഹരിണി ചാരി ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ ഡോ.പി.അനിത അദ്ധ്യക്ഷത വഹിച്ചു.

ഡോ.സദൽ അബ്ദുൽ റഷീദ്, സാവ് ല സൗദി അറേബിയ, ഡോ.സ്വാമിനാഥൻ അമിറ്റി യൂണിവേഴ്സിറ്റി ദുബായ്, ജയാ കാന്ത് ശർമ്മ ടവാ എ .പി.എ.ഐ ജപ്പാൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.മനോജ് ജോർജ് ,ഡീൻ.ഡോ.പിആർ. മിനി, ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ.എ.ജെ.ജേഷ്വ, പ്രോഗ്രാം കോർഡിനേറ്റർമാരായ അനു അന്ന ആൻറണി, ഡോ.ധന്യ അലക്സ്, ഡോ. സിന്ധു ജോർജ്, മെറിൻ തോമസ് എന്നിവർ പങ്കെടുത്തു.