sndp-paravur
ദേവസ്വം ബോർഡിന്റെ ജാതിവിവേചനത്തിനെതിരെ എസ്.എസ്.എൻ.ഡി.പി യൂണിയൻ വൈദീക യോഗം നടത്തിയ നാമജപ പ്രതിഷേധം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമങ്ങളിൽ ജാതിവ്യവസ്ഥ ഒഴിവാക്കുക, താന്ത്രിക പൂജാവിധികളിൽ പ്രാവീണ്യമുള്ള യോഗ്യരായവർക്ക് അവസരം നൽകുക, ദേവസ്വം ബോർഡിന്റെ പിടിവാശി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പി പറവൂർ യൂണിയൻ വൈദികയോഗം പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ നാമജപ പ്രതിഷേധം നടത്തി. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈദികയോഗം സെക്രട്ടറി ടി.പി. ശശി അദ്ധ്യക്ഷത വഹിച്ചു. അഖിൽ ശാന്തി തത്തപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.