കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ ത്രിദിന അദ്ധ്യാപക ശാക്തീകരണ ശില്പശാല നടന്നു. കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ.ടി.എ. വിജയൻ അദ്ധ്യക്ഷനായി. എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോട‌െ കോളേജിലെ ഹ്യുമാനിറ്റീസ് വിഭാഗമാണ് പ്രകൃതിസംരക്ഷണം ജൈവ സാങ്കേതിക വിദ്യയിലൂടെ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചത്. സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള മുഴുവൻ കോളേജുകളിലെ അദ്ധ്യാപകരും പങ്കെടുത്തു. ഇന്ത്യയ്ക്കകത്തും, പുറത്തും പ്രകൃതി സംരക്ഷണ മേഖലയിലുള്ളവരാണ് ക്ളാസെടുത്തത്. സമാപന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. കെംതോസ് പി.പോൾ സംസാരിച്ചു. ഡോ.ടി. സുപ്രഭ, ജി.ആർ. ജിഷ, ബീന ടി.ബാലൻ തുടങ്ങിയവർ നേതൃത്വം നതകി.