ആലുവ: ഹൈക്കോടതി ലാ ഓഫീസർമാരെ നിയമിച്ചതിൽ മുസ്ലിം സമുദായത്തെ തഴയുകയും പിന്നോക്ക സംവരണം അട്ടിമറിക്കുകയും ചെയ്തതായി ജമാഅത്ത് കൗൺസിൽ ആലുവ താലൂക്ക് കമ്മിറ്റി ആരോപിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് ജനസംഖ്യാനുപാതികമായി നടപ്പിലാക്കാൻ തീരുമാനിച്ചതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ആഗസ്റ്റ് മൂന്നിന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ വിജയിപ്പിക്കുവാനും തീരുമാനിച്ചു. യൂത്ത് ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.കെ.എ. ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് ഡോ. അബ്ബാസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ മുട്ടത്തിൽ, ട്രഷറർ പി.എം. മൂസക്കുട്ടി, വി.കെ. സിദ്ദിഖ്, അലിക്കുഞ്, അസീസ് കുട്ടമശേരി, പരീത് പിള്ള മുട്ടം, എന്നിവർ പ്രസംഗിച്ചു.