കൊച്ചി: പ്രവാസിഭാരതി ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ സിനിമ ക്വാറന്റൈൻ 2020 ഇന്ന് കേരള വിഷൻ ചാനലിലൂടെ റിലീസ് ചെയ്യും. പി.കെ.ജയകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ പ്രവാസി ഭാരതി ഭാരവാഹികളായ പി.കെ.. ജയകുമാർ, ജോർജ് പോൾ, കെ.പി.ബിജു, റോബിൻ സെബാസ്റ്റ്യൻ, നിഷവർമ്മ, രമേശ് കൈതാരം തുടങ്ങിയവർ സംബന്ധിച്ചു.