കൊച്ചി: ജി.എസ്.ടി പ്രാക്ടീഷണർമാരുടെ തൊഴിൽ തടസം പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ ഒഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് ആവശ്യപ്പെട്ടു. ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാതെ വന്നതോടെ ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നത് നിരന്തരമായി മുടങ്ങുന്നു. അതിനാൽ ടാക്‌സ് പ്രാക്ടീഷണർമാരുടെ ഓഫീസ് അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്നും ഭാരവാഹികളായ എ.എം.രമേഷ്‌കുമാർ, മനോജ്കുമാർ.എ, മഹേഷ് തയ്യൂർ എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.