pvs
ദിശ പദ്ധതിയുടെ നാലാം വർഷ പ്രവർത്തനങ്ങൾ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് നടപ്പിലാക്കുന്ന ദിശ പദ്ധതിയുടെ പ്രവർത്തനങ്ങൾ നാലാം വർഷത്തിലേയ്ക്ക്. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്. നാലാം വർഷ പ്രവർത്തനങ്ങൾ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ ,
പഞ്ചായത്തംഗങ്ങളായ ശ്രീരേഖ അജിത്, എൽസി പൗലോസ്,വിഷ്ണു വിജയൻ, സുഭിമോൾ, അജിത ഉണ്ണികൃഷ്ണൻ, ഉഷ വേണുഗോപാൽ ,ബി. ആർ.സി ട്രയ്‌നർ ഐ.ച്ച്.റഷീദ ,കെ.രാധാകൃഷ്ണമേനോൻ തുടങ്ങിയവർ സംസാരിച്ചു.