കൊച്ചി: കൗൺസിൽ ഒഫ് ആർക്കിടെക്ചർ അംഗമായി പ്രമുഖ ആർക്കിടെക്ട് ലാലിച്ചൻ സക്കറിയാസിനെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചു. ജൂലായ് 22നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ടസിൽ തെക്കൻ മേഖലയുടെ പ്രതിനിധി ആയിരുന്നു അദ്ദേഹം.