നെടുമ്പാശേരി: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി വട്ടപ്പറമ്പ് ജംഗ്ഷനിൽ പ്രതിഷേധ ധർണയും മന്ത്രിയുടെ കോലവും കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം. മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, എം.വി. ലക്ഷ്മണൻ, പി.എസ്. സനീഷ്, സജികുമാർ, ഷൈജു എന്നിവർ നേതൃത്വം നൽകി.