കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് ധനസഹായമായി ഓണത്തിന് മുമ്പ് പതിനായിരം രൂപ വീതം അനുവദിക്കുക, പുഴകളിലും കായലുകളിലും അടഞ്ഞുകൂടിയ എക്കൽ നീക്കംചെയ്യുക, പുഴയിലേക്ക് വ്യവസായ മാലിന്യം ഒഴുക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ് )എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ നടത്തി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. ജോസി ആന്റണി, ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജനറൽ സെക്രട്ടറി സജിത്ത് ബോൾഗാട്ടി, പി.വി. ഷാജി, സി.എൽ. അഭിലാഷ്, സി.എസ്. സുനീഷ്, കല്യാൺ രാജീവ് തുടങ്ങിയവർ സംസാരിച്ചു.